Thursday, 14 July 2016

കടല്‍ ചിന്തകള്‍


ഈ ശ്വാസവും എത്ര കഠിനമെന്‍ നെഞ്ചില്‍
നെഞ്ചില്‍ തീപ്പൊരി ഞെരിപ്പോടിലൂതി
കടലില്‍ മഴപെയ്‌ത സന്‌ധ്യയില്‍
കടലിന്റെ കണ്ണീരില്‍ മഴ നനഞ്ഞു
കാത്തു നിന്ന കാറ്റത്ത്‌ കണ്ണിലുപ്പുനീർ വറ്റി
കാലുതൊട്ടുമ്മ വച്ച്‌ ഈ തിരയും മടങ്ങി
കാല്‍ നനച്ചു കാലിലെ മണ്ണുതട്ടി കര കയറി
മണ്ണിലോർമയില്‍ നെഞ്ചില്‍ തിരയില്‍
വല വീശി തിരയില്‍ നിന്നാടി
മഴക്കാറുമുടിയ സായാഹ്‌ന സൂര്യഌം
കാറുമൂടിയ തീരത്ത്‌ ചന്ദ്രനെ തപ്പുന്ന വിഡ്ഢി
കര തിര പുണരാന്‍ തുനിഞ്ഞപ്പോള്‍
നെഞ്ചീക്കരയില്‍ പുലിമുട്ടടുക്കി,
കടല്‍മണ്ണ്‌ പിന്നെയും പേരെഴുതി
തിര തൊട്ട പേരുകള്‍ ഒലിച്ചു മാഞ്ഞപ്പോള്‍
എന്റെ നെഞ്ചിലെ പുലിമുട്ടില്‍ പേരുകൊത്തി
ഈ കടലുപോല്‍..ആഴത്തില്‍ അതിലേറെയും
നെഞ്ചിലെന്തോ തേങ്ങലുകള്‍ പോലെ
തിര തല്ലും ഓർമകള്‍ പൂമൊട്ടൊളികള്‍
ഈ ഉപ്പു കാറ്റില്‍ തളർന്നു വാടി
ആർത്തിരമ്പും തിര പൊക്കത്തില്‍ തലയിട്ട്‌
എത്തിനോക്കുന്നു തീരത്തിനപ്പുറം
എത്ര ജീവന്റെ ആദിയും അന്ത്യവും
കണ്ടു വിരഹവും തീരാ തിരകളില്‍
തിര തല്ലും നൗകയില്‍ ജീവിതം തേടുന്ന
പോറ്റമ്മ പോറ്റുന്ന പൊന്തു വള്ളം
എത്ര ശാന്തവും നീ എത്ര രൗദ്രവും
ഈ കടല്‍ പോലെ മനം പരന്നജ്ഞ്‌ാതവും
എത്ര നിഗൂഢവും എത്ര നീ വശ്യവും
നിന്റെ ഉപ്പില്‍ നീ ജീവന്റെ സത്തു നല്‍കി
തീരില്ല വരികളില്‍ വറ്റാത്ത നീരിന്റെ
നീരുറവ ജീവതം പെയ്യുവോളം