പുതുമഴയെ നിനക്കായി മാത്രം
ഒരു വേനലും പുലരികളും,രാവും
ഏകാന്തതയുടെ പടവുകളും,കനല് നോവുകളും
നിന്റെ വരവിനായ് കാത്തു നില്ക്കെ..
ഒടുവിലൊരു കുളിർമഴ പെയ്തൊരീ രാവില്
ഭൂതകാലം കവർന്നെടുത്തൊരീ മഴ
എന് പ്രിയതരേ കാഞ്ചനേ..
ഈ വരികള് നിനക്കായ് കുറിച്ചിടട്ടെ..
എത്ര മനോഹര സ്വപ്ങ്ങള് നെയ്തു നീ
ഇത്രയേറെ മനോഹരമാക്കി നീ..
എത്രയേറെ അകലെ നീ എങ്കിലും
അത്രയേറെ ഞാന് നിന്നെ അറിവതും
ഇത്രയേറെ നീ സ്നേഹം ചൊരിയുമ്പോള്
അത്രയേറെ ഞാന് നിന്നിലലിവതും
ഒടുവിലൊരു സ്വപ്നമായ് നീ മാറി ഒളിച്ചതും
നിന്റെ സ്വപ്നത്തില് ഞാന് മുങ്ങി നില്പ്പതും
അറിയാതെ വന്ന മഴ,ഉയിർത്തൊട്ടു നിന്ന മഴ
ഈ മഴയും മഴയുടെ പ്രണയവും ചേർന്ന്
എന്റെ കിനാക്കളില് ഒരു കൂടു കൂട്ടി
എന്തിനിത്രയേറെയായ് എന്നില് നീ
കോരിച്ചൊരിയുന്ന സ്നേഹമിത്രയേറെ നീ
ഈ മഴയില്,ഈ മഴയ്ക്കായ് ഞാന് കാത്തിരിക്കാം
പെയ്യു നീ ..പെയ്തിരമ്പു നീ.. എന് ഹൃദയ കോണുകളില്...
~~~~അഖിലേഷ് ആർ കായംകുളം~~~~~~
No comments:
Post a Comment