ഇരു ഗിരി തഴുകി ഇറങ്ങുന്ന പുഴയിലെ
കളകളം ചൊല്ലുന്ന കുത്തി ഒഴുകുന്ന
പുഴയിലെ കണ്ണാടി പ്രതിഫലിച്ചു
കണ്ണാടി ചൊല്ലിയ കഥ കണ്ടു നിന്നു ഞാന്‍
കണ്ണാടി സ്വപ്‌നമെന്‍ ചുവരുകളില്‍
മാറി മറയുന്ന ജീവിത വീഥിയില്‍
തെല്ലു മാറാതെ കല്ലായി നിന്നു ഞാന്‍
പുഴയിലുട്ടിയ ഉരുളന്‍ കല്ലുപോല്‍
ഈ ജീവിതപ്പുഴയിലുരുണ്ടു ഞാന്‍
ഉരുണ്ടു..ഇരുണ്ടു..ആകെ ഇരുണ്ടു..
എന്റെ കാഴ്‌ചയും എന്റെ വഴികളും
ഈ കാലം മറയട്ടെ,മാറാന്‍ കഴിയാതെ
ഈ കാലം പഴിക്കുന്ന കാലത്തു
വാഴ്‌തട്ടെ വാഴ്‌ത്തപ്പെടട്ടെ മാറാത്തവർ
ഈ ഒഴുക്കില്‍ ഞാനില്ലൊരിക്കലും
എതിരെ നീന്തുവാന്‍ സാധു,അസാധ്യവും
പുഴയകലുന്നു,മായുന്നു, കാലവും കോലാപ്പും
നിശ്‌ചലം നിശബ്‌ദം നീ പ്രവർത്തിമൂലം
~അഖിലേഷ് ആർ കായംകുളം
editing will avoid confusions
ReplyDeletethank you
ReplyDeleteu r correct, system vazhi keriyappozha kandath,,paragraph pole aanalle..ippo edit cheyyam, thanks