Tuesday, 1 November 2016

വാക പ്രണയം


ഒരു വേനലോർമകൾ നെഞ്ചിൽ ഇന്നും ഞാൻ -
കൂട്ടിവെച്ചത് നിന്റെ ഓർമകളാൽ.
ഒരു വാക പൂത്തത് കണ്ടതാദ്യമല്ല എങ്കിലും
പ്രണയം പൂത്തത് കണ്ണിൽ പുതു അനുഭവങ്ങൾ.
നിനക്കേകുവാൻ ഒരു വാകമര പൂങ്കൊമ്പ് ഒന്ന്
അടർത്തി നിൻ അരികിലെത്താൻ കൊതിച്ചതും
വാക പൊഴിഞ്ഞ മരച്ചോട്ടിൽ നെഞ്ചിൽ നിന്നെ 
ഓർത്ത് പൂക്കൾ നോക്കി ഇരുന്നതും.
ആ തണലിൽ നിന്റെ ഓർമകൾ താലോലിച്ചതും .
ഒന്ന് മിണ്ടാൻ, കാണാൻ നെഞ്ച് പിടഞ്ഞതും.
വാക്കിലൂടെ ഞാൻ കണ്ട പെണ്ണിനു വാകമരച്ചോപ്പ്.
അത് പൂവിടർത്തിയ നെഞ്ചിലോ പൂമരച്ചോപ്പ്.
ഇരു ജീവനിൽ നാം ഒന്ന് ചേർന്ന കനവിൽ
ഒന്ന് ചേർന്നത് ഒരു പൂമരത്തണലിൽ.
നെഞ്ചിലിന്നും പൂത്തുലഞ്ഞത് നിൻ സ്നേഹ മരം.
നെഞ്ചിലൂർന്ന് വേരുകൂട്ടിയ പ്രണയമാമരം
കൂട്ടിവെയ്ക്കാം ഓർമകൾ, ഇവിടെ ഒന്ന് ചേർന്നീടാൻ
ഇനിയെന്ന് ചേരും.. ഈ ജന്മമെങ്കിലും നീ
കൈകൾ കോർത്ത് ഈ തണലിൽ ഒന്നാകാൻ
നീ വരും വരെ കാത്തിരിക്കാം ഞാൻ


അഖിലേഷ്ആർ കായംകുളം

1 comment: