Monday, 12 December 2016

                   വീണുടഞ്ഞ തുള്ളികൾ       

                              

വിരിഞ്ഞ പുലരികൾ മെല്ലെ കൊഴിഞ്ഞു മാറവെ

ഈ ഒഴിഞ്ഞ പാതയിൽ ഇനി ഒഴിഞ്ഞ നൊമ്പരം

പോയ കാലത്ത് നീ ഈ വഴിയെ എന്നിലായ്

ചിറകിൽ ചേർത്തെന്നെ ചുണ്ടൊട്ടുരുമ്മി മുത്തവും

നിന്റെ ചിറകിൻ കോണിൽ ഞാനെത്ര

ധന്യമാവേളകൾ

രാവു പകലു പോൽ ഞാൻ നിന്റെ കൂടെ സ്വപ്ന -

കൊട്ടാരങ്ങൾ തീർത്ത് തൊട്ടുരുമ്മി വെളുപ്പിച്ചതും.

ഹൃദയമേ നീ നിന്റെ വേദന ഇന്ന് എനിക്കായ് മാറ്റിവയ്ക്കു.....

കഴിയില്ലെനിക്കി ചില്ലയിൽ നിന്റെ വേർപാടിൽ ഇന്ന്

ഈ പുത്ത മരങ്ങളും എന്റെ കണ്ണിൽ വരണ്ടു പോയ്

എത്ര പൂവിട്ട സ്വപ്നങ്ങൾ ഇന്ന് ആര് പിടിച്ചുലച്ചു.

മതിയാവുവോളം നുകരാതെ എന്റെ പ്രണയം.. 

കണ്ണുനീർ തുള്ളി ഈ ചില്ല തൊട്ട് നോക്കുന്നു...

ഈ ഇറ്റു വീഴുന്ന കണ്ണീരിൽ കണ്ടു ഞാൻ എന്റെ-

നിറ വർണ സ്വപ്നങ്ങൾ എന്നെ നോക്കി കേഴുന്നു..

ഈ മഴക്കാടുകൾ എനിക്കായ് ഒരു മഴ

 പെയ്യിച്ചിരുന്നെങ്കിൽ

ഈ മഴക്കാടുകളും എന്റെ കണ്ണീരിൽ മൂകമായതോ?

ഈ മഴക്കാടും ഒരിക്കൽ എന്റെ പ്രണയത്തിൽ അസൂയ-

പൂണ്ട് ചിരി കാറ്റായ് വന്ന് നമ്മുടെ ചില്ല കുലുക്കി

  പൂ പൊഴിച്ചതും നീ ചിരിച്ചതും.... ഇനിയില്ല ...!

എന്റെ ഹ്യദയമേ... ഈ കഠിന നൊമ്പരം ഇന്ന് നീ

ഒന്ന് എനിക്കായ് നീ മാറ്റി വെയ്ക്കു.

ഈ ഉള്ളെരിഞ്ഞ് എന്റെ വിരഹം കണ്ണിൽ പെയ്യുമ്പോ

കാലമേ നീ എന്തിനു നൽകി ഈ കാലക്കേട് എനിക്കായ്

നെഞ്ചിൽ ഇനിയുമുണ്ട് .. പകരുവാൻ മാരിവില്ലുകൾ..

അന്നു കിന്നരം കണ്ട് കൂകിയ കുയിലും

ഇന്ന് ഈ കാടു കയറി യാത്ര ആയതോ .. :(

ഇന്നീ മഞ്ഞു പുലരികൾ വന്നു ഞെട്ടി ഉണരുമ്പോൾ..

അറിയാതെ ഞാൻ അരികിൽ നിന്നെ പരതുമ്പോൾ..

തിരിച്ചറിവ് ഉണരുമ്പോൾ അശ്രു നീ കണ്ണിൽ മൂടവേ..

എന്തിനോ ഞാനിന്നും ഈ മഞ്ഞേറ്റ് ഈ കൊമ്പിൽ.

കാത്തിരിക്കുന്നു എന്റെ നഷ്ട പ്രണയമേ...

എന്റെ മരണവും ഈ കാത്തിരുപ്പിൽ തീരട്ടെ..

- അഖിലേഷ് ആർ കായംകുളം

Tuesday, 1 November 2016

വാക പ്രണയം


ഒരു വേനലോർമകൾ നെഞ്ചിൽ ഇന്നും ഞാൻ -
കൂട്ടിവെച്ചത് നിന്റെ ഓർമകളാൽ.
ഒരു വാക പൂത്തത് കണ്ടതാദ്യമല്ല എങ്കിലും
പ്രണയം പൂത്തത് കണ്ണിൽ പുതു അനുഭവങ്ങൾ.
നിനക്കേകുവാൻ ഒരു വാകമര പൂങ്കൊമ്പ് ഒന്ന്
അടർത്തി നിൻ അരികിലെത്താൻ കൊതിച്ചതും
വാക പൊഴിഞ്ഞ മരച്ചോട്ടിൽ നെഞ്ചിൽ നിന്നെ 
ഓർത്ത് പൂക്കൾ നോക്കി ഇരുന്നതും.
ആ തണലിൽ നിന്റെ ഓർമകൾ താലോലിച്ചതും .
ഒന്ന് മിണ്ടാൻ, കാണാൻ നെഞ്ച് പിടഞ്ഞതും.
വാക്കിലൂടെ ഞാൻ കണ്ട പെണ്ണിനു വാകമരച്ചോപ്പ്.
അത് പൂവിടർത്തിയ നെഞ്ചിലോ പൂമരച്ചോപ്പ്.
ഇരു ജീവനിൽ നാം ഒന്ന് ചേർന്ന കനവിൽ
ഒന്ന് ചേർന്നത് ഒരു പൂമരത്തണലിൽ.
നെഞ്ചിലിന്നും പൂത്തുലഞ്ഞത് നിൻ സ്നേഹ മരം.
നെഞ്ചിലൂർന്ന് വേരുകൂട്ടിയ പ്രണയമാമരം
കൂട്ടിവെയ്ക്കാം ഓർമകൾ, ഇവിടെ ഒന്ന് ചേർന്നീടാൻ
ഇനിയെന്ന് ചേരും.. ഈ ജന്മമെങ്കിലും നീ
കൈകൾ കോർത്ത് ഈ തണലിൽ ഒന്നാകാൻ
നീ വരും വരെ കാത്തിരിക്കാം ഞാൻ


അഖിലേഷ്ആർ കായംകുളം

Thursday, 14 July 2016

കടല്‍ ചിന്തകള്‍


ഈ ശ്വാസവും എത്ര കഠിനമെന്‍ നെഞ്ചില്‍
നെഞ്ചില്‍ തീപ്പൊരി ഞെരിപ്പോടിലൂതി
കടലില്‍ മഴപെയ്‌ത സന്‌ധ്യയില്‍
കടലിന്റെ കണ്ണീരില്‍ മഴ നനഞ്ഞു
കാത്തു നിന്ന കാറ്റത്ത്‌ കണ്ണിലുപ്പുനീർ വറ്റി
കാലുതൊട്ടുമ്മ വച്ച്‌ ഈ തിരയും മടങ്ങി
കാല്‍ നനച്ചു കാലിലെ മണ്ണുതട്ടി കര കയറി
മണ്ണിലോർമയില്‍ നെഞ്ചില്‍ തിരയില്‍
വല വീശി തിരയില്‍ നിന്നാടി
മഴക്കാറുമുടിയ സായാഹ്‌ന സൂര്യഌം
കാറുമൂടിയ തീരത്ത്‌ ചന്ദ്രനെ തപ്പുന്ന വിഡ്ഢി
കര തിര പുണരാന്‍ തുനിഞ്ഞപ്പോള്‍
നെഞ്ചീക്കരയില്‍ പുലിമുട്ടടുക്കി,
കടല്‍മണ്ണ്‌ പിന്നെയും പേരെഴുതി
തിര തൊട്ട പേരുകള്‍ ഒലിച്ചു മാഞ്ഞപ്പോള്‍
എന്റെ നെഞ്ചിലെ പുലിമുട്ടില്‍ പേരുകൊത്തി
ഈ കടലുപോല്‍..ആഴത്തില്‍ അതിലേറെയും
നെഞ്ചിലെന്തോ തേങ്ങലുകള്‍ പോലെ
തിര തല്ലും ഓർമകള്‍ പൂമൊട്ടൊളികള്‍
ഈ ഉപ്പു കാറ്റില്‍ തളർന്നു വാടി
ആർത്തിരമ്പും തിര പൊക്കത്തില്‍ തലയിട്ട്‌
എത്തിനോക്കുന്നു തീരത്തിനപ്പുറം
എത്ര ജീവന്റെ ആദിയും അന്ത്യവും
കണ്ടു വിരഹവും തീരാ തിരകളില്‍
തിര തല്ലും നൗകയില്‍ ജീവിതം തേടുന്ന
പോറ്റമ്മ പോറ്റുന്ന പൊന്തു വള്ളം
എത്ര ശാന്തവും നീ എത്ര രൗദ്രവും
ഈ കടല്‍ പോലെ മനം പരന്നജ്ഞ്‌ാതവും
എത്ര നിഗൂഢവും എത്ര നീ വശ്യവും
നിന്റെ ഉപ്പില്‍ നീ ജീവന്റെ സത്തു നല്‍കി
തീരില്ല വരികളില്‍ വറ്റാത്ത നീരിന്റെ
നീരുറവ ജീവതം പെയ്യുവോളം


Sunday, 5 June 2016

ആധുനികം

 ആധുനികം
ചിറകുകള്‍ വീശി ഉദിക്കുന്ന പുലരിയില്‍
 ഇരു ഗിരി തഴുകി ഇറങ്ങുന്ന പുഴയിലെ
 കളകളം ചൊല്ലുന്ന കുത്തി ഒഴുകുന്ന  
പുഴയിലെ കണ്ണാടി പ്രതിഫലിച്ചു 
കണ്ണാടി ചൊല്ലിയ കഥ കണ്ടു നിന്നു ഞാന്‍ 
കണ്ണാടി സ്വപ്‌നമെന്‍ ചുവരുകളില്‍ 
മാറി മറയുന്ന ജീവിത വീഥിയില്‍
 തെല്ലു മാറാതെ കല്ലായി നിന്നു ഞാന്‍ 
പുഴയിലുട്ടിയ ഉരുളന്‍ കല്ലുപോല്‍
 ഈ ജീവിതപ്പുഴയിലുരുണ്ടു ഞാന്‍
 ഉരുണ്ടു..ഇരുണ്ടു..ആകെ ഇരുണ്ടു.. 
എന്റെ കാഴ്‌ചയും എന്റെ വഴികളും
 ഈ കാലം മറയട്ടെ,മാറാന്‍ കഴിയാതെ
 ഈ കാലം പഴിക്കുന്ന കാലത്തു
 വാഴ്‌തട്ടെ വാഴ്‌ത്തപ്പെടട്ടെ മാറാത്തവർ
 ഈ ഒഴുക്കില്‍ ഞാനില്ലൊരിക്കലും
 എതിരെ നീന്തുവാന്‍ സാധു,അസാധ്യവും 
പുഴയകലുന്നു,മായുന്നു, കാലവും കോലാപ്പും
 നിശ്‌ചലം നിശബ്‌ദം നീ പ്രവർത്തിമൂലം
  ~അഖിലേഷ്‌ ആർ കായംകുളം

Wednesday, 25 May 2016

സ്മൈലി o_o

എന്റെ പ്രൊഫൈലില് ഞാഌം ഞാനായിരുന്നു
കാണാമറയത്ത് ഞാന് എന്റെ പ്രൊഫൈല് പിക്കായിരുന്നു
കാണുന്നോർക്ക് ഞാന് വെറും സ്റ്റാറ്റസായിരുന്നു
സൗഹ്യദങ്ങള് ജസ്റ്റ് ഒരു ക്ലിക്കില് ആഡിങ്ങ് ആയിരുന്നു
ലൈക്കടിക്കാന് ചിലർ തനിയെ ബ്രോ ആയിരുന്നു
ചാറ്റിങ്ങില് ഞാന് ചിലരില് മാത്രമായിരുന്നു
ചിലർ പോക്കിങ്ങില് മാത്രമായ് ഞോണ്ടീട്ട് പോകലും
ടൈം ലൈനില് കാണുന്ന ഫേസുകള് ഫേസ്ബുക്കില്
നവയുഗ ജാലകമേ..      പുതുമുഖ പുസ്തകമേ..
 കാണാമറയത്ത് മറയിട്ട ഫേസുകള് പേരുമാറ്റിക്കളി ആയിരുന്നു
മിണ്ടാന് കൊതിക്കും അകത്തള ജീവിതം മിണ്ടാന് വിതുമ്പി കടന്നിരുന്നു
മണ്ടനാകുവാന് പോസ്റ്റാകാന് മറയിട്ടൊളിച്ചിരി
മണ്ടിയാകയാലോ നീ പിന്നെ ഷേർ ചെയ്യും ചിത്രമായ്
കാണാതെ നേരിട്ടു മിണ്ടാതെ പൂവിട്ട പ്രണയ പുഷ്പങ്ങളുമിണ്ടിവിടെ
വാടി കൊഴിയുന്ന യൗവന സ്വപ്നത്തിന് നീർ തുള്ളി വിഴുന്ന സ്ക്രീഌകളും
ചേരുന്ന ചിന്തകള് ചിന്താഗതികള്ക്ക് പൊട്ടിതിളയ്ക്കുവാന് കൂടുന്ന ഗ്രൂപ്പുകളും
ചാഞ്ഞു വീഴുന്ന ചാപല്യ ചിന്തകള് ചീഞ്ഞു പൊങ്ങുന്ന നാറും വിശേഷവും
കൂട്ടുകൂടുന്ന കൂട്ടരില് കൗതുകം എത്ര സൗഹ്യദങ്ങള് നീ വെറും ക്ലിക്കിലൊതുക്കുമ്പോള്
ഇന്നു നിന്റെ ചിരിയും ദുഖഃങ്ങളും നീ നിന്റെ ചാറ്റ് ബോക്സിലെ സ്മൈലിയായ് മാറ്റിടുമ്പോള്
ചിരിക്കാന് മറന്നു പോയ്,കരയാന് മറന്നു പോയ് ചുറ്റും തലയിട്ടു നോക്കാന് മറന്നു പോയി
ഈ ഇളം കാറ്റും മഴയും വെളിച്ചവും നീ തീർത്ത അന്ധകാരത്തില് മറഞ്ഞു നിന്നു
ജീവിത ചിത്രങ്ങള് ജിവചിത്രങ്ങള് നീ നിന്റെ ടാബിലെ കണ്ണില് പരതീടിമ്പോള്
തേടു നീ നിന്നെയീ ഇന്ദ്രജാലച്ചുഴി നിന്നെ ചുഴറ്റി വലിക്കും മുന്നേ

~അഖിലേഷ് ആർ കായംകുളം

Tuesday, 24 May 2016

അനാഥന്‍

പാതിരാവ്‌

ആദ്യമായ് കാണുമ്പോള്

ആദ്യമായ് കാണുമ്പോള്
ആരെന്നറിയാതെ പൂന്തിങ്കളും
നീയും നിലാപുഞ്ചിരി വിടർത്തി
നിലാവിനോരം ഇരുള് ചേർന്ന കോണില് നിന്റെ
പുഞ്ചിരിയില് വിടർന്ന നിലാ,,,
കേട്ടറിഞ്ഞ നിന്നില് ചിരി കഠിനമായ്,എന്
മുന്നിലെന്തേ ഞാഌം നീയും
ആദ്യനോക്കിലും പുഞ്ചിരിയായ്...
ആ ഒരു പുഞ്ചിരിയില് നാം എത്രയോ സ്വപ്ന
സല്ലാപ ശ്രുതിയുണർത്തി
എന്നരികില് നീയെന്ന സത്യത്തില്
കാറ്റില് പൊന് തൂവലായ് എന് മനം
മറ്റൊരു ലോകത്തെ സ്വപ്ന
സുന്ദരിതന് മുടി കാർമുകിലില്
പെയ്തൊരു മഴയില് പ്രണയം
പെയ്യുകയായ്
നിന്നരികിലെങ്കിലും മിണ്ടാന്
കൊതിക്കയും,നിർവാഹമില്ലാതെ
നിന്റെ സമിപ്യമേ അഌഗ്രഹ വർഷമായ്
കണ്ടതും
ഇന്നും ഈ നെഞ്ചില് പെയ്യുന്ന
പ്രണയമേ...ഒരോ വാക്കിലും നോക്കിലും നീ
ഇന്നുമെന്നിലെ പുതുമയായ്
എന്റെ നെഞ്ചിലിരമ്പുന്ന
സ്വപ്നങ്ങളെല്ലാം നിന്റെ
മാത്രം നിന്നെ മാത്രമായ്....

---Akhilesh R Kayamkulam ~~~

അന്ധകാരം

അന്ധകാരം
 
കാലത്തിനൊപ്പം കാലത്ത് 
കണ്ണടച്ചന്ധകാരം നിറഞ്ഞു
 ഇരുട്ടായീരുന്നു കൂരിരുട്ടായിരുന്നു
 ഞാനെന്റെ കണ്ണു തെല്ലൊന്നടച്ചിടുമ്പോള്
 ഇരുട്ടല്ലേ മുഖ്യന്,ഞാനൊന്ന് കണ്ണടച്ചാലുമെന്‍
 സന്തതസഹചാരി സ്വന്തമെന്ന് കരുതിയ നിഴലും
 നീ ഈ എന്നെ മറയാക്കി നിന്നതല്ലേ 
പൊരിവെയിലത്തും പിടിവിടാതെ പിന്തുടരുമെന് 
നിഴലിനെ അന്ധതയില് ഞാന് കാണുന്നതെങ്ങനെ
 കണ്ണടച്ചിരുട്ടാക്കി അകകണ്ണില് കാണുവാന്
 അത്രയേറെ വെളിച്ചമില്ലീനെഞ്ചില് 
വെളിച്ചത്തെ സ്നേഹിച്ചോർ പിന്നീട്.
. ഇരുട്ടിന്റെ ഏകാന്തതതെ തേടി 
ശാന്തം നീ സ്വസ്തം നീ
 നിന്റെ നിഴലിനെ, ഏകാന്തതയെ പ്രണയിക്കുകില്


Akhilesh R kayamkulam~

******* To കാഞ്ചന *******



പുതുമഴയെ നിനക്കായി മാത്രം
 ഒരു വേനലും പുലരികളും,രാവും
 ഏകാന്തതയുടെ പടവുകളും,കനല് നോവുകളും
 നിന്റെ വരവിനായ് കാത്തു നില്ക്കെ..
 ഒടുവിലൊരു കുളിർമഴ പെയ്തൊരീ രാവില്
 ഭൂതകാലം കവർന്നെടുത്തൊരീ മഴ
 എന് പ്രിയതരേ കാഞ്ചനേ.. 
ഈ വരികള് നിനക്കായ് കുറിച്ചിടട്ടെ.. 
എത്ര മനോഹര സ്വപ്ങ്ങള് നെയ്തു നീ
 ഇത്രയേറെ മനോഹരമാക്കി നീ..
 എത്രയേറെ അകലെ നീ എങ്കിലും 
അത്രയേറെ ഞാന് നിന്നെ അറിവതും
 ഇത്രയേറെ നീ സ്നേഹം ചൊരിയുമ്പോള് 
അത്രയേറെ ഞാന് നിന്നിലലിവതും
 ഒടുവിലൊരു സ്വപ്നമായ് നീ മാറി ഒളിച്ചതും
 നിന്റെ സ്വപ്നത്തില് ഞാന് മുങ്ങി നില്പ്പതും
 അറിയാതെ വന്ന മഴ,ഉയിർത്തൊട്ടു നിന്ന മഴ
 ഈ മഴയും മഴയുടെ പ്രണയവും ചേർന്ന്
 എന്റെ കിനാക്കളില് ഒരു കൂടു കൂട്ടി 
എന്തിനിത്രയേറെയായ് എന്നില് നീ
 കോരിച്ചൊരിയുന്ന സ്നേഹമിത്രയേറെ നീ
 ഈ മഴയില്,ഈ മഴയ്ക്കായ് ഞാന് കാത്തിരിക്കാം
 പെയ്യു നീ ..പെയ്തിരമ്പു നീ.. എന് ഹൃദയ കോണുകളില്...
~~~~അഖിലേഷ് ആർ കായംകുളം~~~~~~

~~ആശുപത്രി~~



നിനയ്ക്കാത്ത നേരത്ത് കാലം
 നിനക്കായ് കുറിക്കും വിധികളില് 
നീ നിന്നെ അറിയുവാന് തെളിവൊത്ത സ്നേഹമറിയുവാന്‍ 
വിധി നിനക്കായ് കരുതും മറ്റൊരു ലോകമല്ലോ..ആശുപത്രി
 പണത്തിഌം,സ്വാധീ നമൊന്നിഌം കഴിയാത്ത 
ചോരയുടെ നൂല്ക്കെട്ടു കാണും നിമിഷങ്ങള് 
ഒരു ഌള്ളു കണ്ണീരില് അലിയുന്ന മിഴികളില്
 നീ നിന്നെയോർത്ത് നെടുവീർപ്പിടുമ്പോള് ഈ
 നിമിഷങ്ങള് നിനക്കായ് നിന്നെ അറിയുവാന്
 ഒരു കൈത്താങ്ങിന് ഊന്നലില് നീ നിവർന്നിരിക്കുമ്പോള്..
 ഓർക്കും നീ,എത്ര അഹന്തയില് നീ തട്ടിമാറ്റിയ ചോരയെ..
 കടന്നെത്തും ഭക്ഷണപ്പൊതികളില് നീ അറിയും
, നീ രുചിക്കാന് മറന്ന രുചി
 ഇതെല്ലാം കണ്ടൊരു സ്ഥിര അന്തേവാസി,പൂച്ച 
സ്നേഹപൊതികളില്‍ തലയിട്ട്
 നടന്നുവരും പൊതികള്ക്ക് നേരെ മോങ്ങി
 കൊഴുത്തു തടിച്ച പൂച്ച അറിയുന്നുവോ 
കട്ടിലില് സ്നേഹപ്പൊതികള്ക്കായ് കാക്കുന്നോരെ''

~അഖിലേഷ് ആർ കായംകുളം~